വയനാട്: ലക്കിടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയും മരിച്ചു. വേങ്ങര ചെറൂര്‍ കിളിനികോട്ട ചെങ്കടവത്ത് അബുവിന്‍റെ മകന്‍ മുഹമ്മദ് നൂറുദീനാ(21)ണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൂറുദീന്‍.

ലക്കിടി ഓറിയന്‍റ് കോളജ് വിദ്യാര്‍ത്ഥിയാണ് നൂറുദീന്‍. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് കോളേജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. നൂറുദീന്‍റെ കൂടെയുണ്ടായിരുന്ന സഫ്‍വാന്‍ അപകടദിവസം തന്നെ മരിച്ചിരുന്നു. കാസര്‍ഗോട് കാഞ്ഞങ്ങാട് സ്വദേശിയാണ് സഫ്‍വാന്‍.