കാര്‍ ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിന്‍ മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ചെങ്ങന്നൂര്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ വാഹനത്തെ മറികടന്ന സ്വകാര്യ വാഹനം, പൈലറ്റ് വാഹനത്തെ മൂന്ന് തവണ ഇടിച്ചു. പന്തളത്തിനും കുളനടക്കും ഇടയിലാണ് സംഭവം. കാര് ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിന് മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ച്ച അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
