മൂന്ന് ആഴ്ചയ്ക്കിടെ മാത്രം തിരുവനന്തപുരത്ത് 26 പേർക്ക് ഇങ്ങനെ സംഭവിച്ചെന്നതാണ് എല്ലാവരേയും ഭയപ്പെടുത്തുന്നത്. കൈയും കാലും നഷ്ടപ്പെട്ട് ജീവൻമാത്രം ബാക്കികിട്ടിയവരും നിരവധിയാണ്.
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് അപകടങ്ങളിൽപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 26 പേർക്കാണ് ഗുരുതരമായ അംഗവൈകല്യം സംഭവിച്ചത്. തലസ്ഥാനത്തെ നാലു പ്രധാനപ്പെട്ട ആശുപത്രികളിൽ നിന്നുമാത്രം ട്രിവാൻട്രം ഓർത്തോപഡിക്സ് സൊസൈറ്റി ശേഖരിച്ച കണക്കാണിത്. ഇരുചക്രവാഹനക്കാരായ യുവാക്കളാണ് ഇവരെല്ലാവരും.
കൈയും കാലും നഷ്ടപ്പെട്ട് ജീവൻമാത്രം ബാക്കികിട്ടിയവരും നിരവധിയാണ്. മൂന്ന് ആഴ്ചയ്ക്കിടെ മാത്രം തിരുവനന്തപുരത്ത് 26 പേർക്ക് ഇങ്ങനെ സംഭവിച്ചെന്നതാണ് എല്ലാവരേയും ഭയപ്പെടുത്തുന്നത്. എല്ലാവരും ഇരുചക്രവാഹനക്കാർ. എല്ലാവരും ചെറുപ്പക്കാർ. എല്ലാ അപകടങ്ങൾക്കും കാരണം വാഹന ഓടിച്ചവരുടെ അശ്രദ്ധയും.
കൗമാരത്തിൻറെ അമിതവേഗം തകർത്തെറിഞ്ഞ കാൽനടയാത്രക്കാരമുണ്ട്. കേരളം മുഴുവൻ തിരിക്കിട്ട് ഓടിനടന്ന മാധ്യപ്രവർത്തകൻ ബിജിലാലിൻറെ താളം തെറ്റിച്ചത് ദേശീയപാതയിൽ ചീറിപാഞ്ഞ ഒരു ബൈക്കാണ്. രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ചാക്കയ്ക്ക് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട പലരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ യുവാക്കൾക്കിടിയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പല പഠനങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ നമ്മൾ അവയുടെ ഫലം അനുഭവിക്കുകയാണ്. മൽസര ഓട്ടം, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
