കണ്ണൂര്‍ ചാലയിലാണ് അപകടം

കണ്ണൂര്‍:ലോറിക്ക് പിറകില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ ചാലയില്‍ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 

തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷന്‍ മാരുതി ഓമ്നി വാന്‍ ഇതേദിശയില്‍ മുന്നില്‍ പോയ ലോറിയ്ക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.അപകടകാരണമെന്താണെന്ന് വ്യക്തമല്ല. 

തമിഴ്നാട് സ്വദേശികളായ രാമര്‍(35),ചെല്ലൈദുരൈ (45),കുത്താലിംഗം(70) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും.