ഓട്ടോക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു
വയനാട്: കേരള തമിഴ്നാട് അതിര്ത്തിയായ അയ്യംകൊല്ലിയില് ഓട്ടോക്ക് മുകളില് മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മുക്കായി (68), മകള് രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. അയ്യംകൊല്ലിയില് നിന്നും നെല്ലിമാട്ടേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഡ്രൈവര് ഷണ്മുഖന്, ഇദ്ദേഹത്തിന്റെ ഒപ്പമിരുന്ന കുമാരന് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
