ഡാന്‍സിനിടെ താഴെ വീണ തോക്കില്‍നിന്ന് വെടിയുതിര്‍ന്നു നിശ്ചലരായി ആള്‍ക്കൂട്ടം
വാഷിംഗ്ടണ്: നിശാക്ലബ്ബിലെ പാര്ട്ടിയ്ക്കിടെ യുവാവിന്റെ ഡാന്സ് ആസ്വദിച്ചുകൊണ്ടിരുന്ന ആള്ക്കൂട്ടം ഒരു നിമിഷത്തേക്ക് നിശബ്ദമായി. മനോഹരമായ നൃത്തം ആസ്വദിച്ചിരുന്നവരെല്ലാം ഞെട്ടി. ഡാന്സ് ചെയ്തുകൊണ്ടിരുന്ന ആള് ഇടയ്ക്ക് ഒന്ന് തലകുത്തി മറിഞ്ഞതായിരുന്നു. പാന്സിന് പുറകിലിരുന്ന തോക്ക് താഴെ വീണു.
ഡാന്സ് നിര്ത്തി തോക്ക് എടുക്കാന് ഇയാള് ശ്രമിക്കുന്നതിനിടെ ഇത് കയ്യിലിരുന്ന് പൊട്ടി. അതുവരെ ഡാന്സ് ആസ്വദിച്ച് പുഞ്ചിരിച്ചും കയ്യടിച്ചുമിരുന്നവരെല്ലാം ഒരു നിമിഷത്തേക്ക് തരിച്ച് നിന്നുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്. അമേരിക്കയിലെ ഡൗണ്ടൗണ് ഡെന്വറിലെ നിശാക്ലബ്ബിലാണ് സംഭവം.
എഫ്ബിഐ ഏജന്റാണ് ഇയാളെന്ന് ഡെന്വര് പൊലീസ് പറഞ്ഞു. നിലത്ത് നിന്ന് തോക്കെടുക്കുന്നതിനിടെ ഇത് പൊട്ടുകയായിരുന്നു. ഇത് ബാറിലെ ജീവനക്കാരന്റെ കാലില് കൊണ്ടു. തുടര്ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചതായും പൊലീസ് വ്യക്തമാക്കി.

