ഡിണ്ടിഗൽ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ആറു മലയാളികൾ മരിച്ചു. ഡിണ്ടിഗലിലാണ് അപകടം. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇവർ സ‍ഞ്ചരിച്ച ടെംപോട്രാവലർ ഡിണ്ടിഗലിൽ വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തൽക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണമായും തകർന്നു.