തിരുവനന്തപുരം: മോഷണക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു. തിരുവനന്തപുരം കോവളം പൊലീസ് സ്റ്റേഷനിലെത്തിച്ച അല്‍ അമീനാണ് പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി, മൂത്രശങ്ക തീര്‍ക്കണമെന്നാവശ്യപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിലങ്ങഴിച്ചു മാറ്റി. ഈ തക്കത്തിന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.
