കസ്റ്റഡിയിലുള്ളവർ ലിഗ മരിച്ച ദിവസം പൊന്തക്കാട്ടിൽ ഉണ്ടായിരുന്നു
തിരുവനന്തപുരം: ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളമെന്ന് പൊലീസ്. ലിഗയുടെ കൊല നടന്ന സമയത്ത് എവിടെയായിരുന്നുവെന്ന പൊലീസിന്‍റെ ചോദ്യത്തിന് ഇവർ ആദ്യം നൽകിയ മൊഴികൾ തെറ്റാണെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഈ സമയം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലായിരുന്നുവെന്നായിരുന്നു ഇവരുടെ മൊഴികൾ. എന്നാൽ അന്വേഷണത്തിൽ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ലിഗയുടെ മൃതദേഹം കണ്ടുവെന്നും ഇവർ നേരത്തെ മൊഴിനൽകിയിരുന്നു. മൊഴികളിലെ വൈരുധ്യം കണക്കിലെടുക്കുമ്പോൾ ലിഗ കൊല്ലപ്പെട്ട ദിവസം ഇവർ പൊന്തക്കാട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
