അതിക്രമിച്ചു കയറി, ശല്യമുണ്ടാക്കി എന്നീ രണ്ടു കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമേത്തിയത്. തങ്ങള്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണ് എന്ന് ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ പ്രതികള്‍ ഹിന്ദു സേനാ പ്രവര്‍ത്തകരല്ല, അനുഭാവികള്‍ മാത്രമാണെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ഇന്ന് ജാമ്യം കിട്ടിയേക്കുമെന്നാണ് സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാര്‍ത്താ സമ്മേളനത്തിന് തൊട്ടു മുമ്പെയാണ് നാല് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ദില്ലി എ.കെ.ജി ഭവനിനകത്ത് കടന്നു കയറി ആക്രമിക്കാന്‍ ശ്രമിച്ചത്. യെച്ചൂരിക്ക് മുന്നിലെത്തി സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്. ആക്രമത്തില്‍ യച്ചൂരി നിലത്തു വീണു.

മാധ്യമപ്രവര്‍ത്തകരുടെ കൂടെ എകെജി ഭവനില്‍ അകത്ത് കയറിയ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് കണ്ട് സിതാറാം യെച്ചൂരി നിങ്ങളെന്താണ് പറയുന്നത് എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നു. ഇവര്‍ യെച്)ൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാര്‍ പ്രതികളെ പിടിച്ച് മാറ്റുകയായിരുന്നു. തുര്‍ന്ന്, പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.