വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവര്‍ക്ക് പൊലീസ് വക മാതൃകാശിക്ഷ 

ഭോപ്പാല്‍: ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തി. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നാല് പേരെയും വിലങ്ങ് വച്ച് ഭോപ്പാലിലെ തിരക്കുള്ള നഗരത്തിലൂടെ നടത്തുകയായിരുന്നു.

ശനിയാഴ്ചയാണ് പരാതിയിക്ക് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടി മഹാറാണ പ്രതാപ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയയാരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നതിനെ തുടര്‍ന്ന് ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പ്രതികളെ ഇത്തരത്തില്‍ ആളുകള്‍ കാണ്‍കെ തെരുവിലൂടെ നടത്തുന്നത്. നേരത്തേ സ്ത്രീകളെ ശല്യം ചെയ്തവരെ ഇത്തരത്തില്‍ നടത്തിയിരുന്നു. 

കോളേജില്‍ സീനിയര്‍ ആയ ഷൈലേന്ദ്ര ദംഗി (21), ധീരജ് രാജ്പുത് (26), സോനു ദംഗി(21), ചിമന്‍ രാജ്പുത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഷൈലേന്ദ്രയും ധീരജും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ ഇവരെ സഹായിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ പുറത്ത് വിട്ട ഇവര്‍ സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതികള്‍ക്കെതിരെ കൂട്ടബലാത്ംഗത്തിന് കേസെടുത്തു. അതേസമയം പ്രതികളെ തെരുവിലൂടെ നടത്തിയത് സ്ത്രീകളുടെ ദൈര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും കൂടുതല്‍ പേര്‍ പരാതികള്‍ തുറന്ന് പറയാന്‍ തയ്യാറാകുമെന്നും പൊലീസ് പറഞ്ഞു.