Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ 'അച്ഛാ ദിന്‍' വന്നു കഴിഞ്ഞതായി ബിജെപി

സുഗമമായി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക ലോക ബാങ്ക് പുറത്ത് വിട്ടതില്‍ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയത്. 2014ല്‍ 142 സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോള്‍ 65 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77 സ്ഥാനത്ത് എത്തി

Achche din' have arrived says bjp
Author
Delhi, First Published Nov 2, 2018, 12:08 PM IST

ദില്ലി: രാജ്യത്ത് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത പോലെ തന്നെ 'അച്ഛാ ദിന്‍' വന്നു കഴിഞ്ഞതായി ബിജെപി. സുഗമമായി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക ലോക ബാങ്ക് പുറത്ത് വിട്ടതില്‍ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയത്. 2014ല്‍ 142-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോള്‍ 65 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77-ാം സ്ഥാനത്ത് എത്തി.

കുറച്ച് സമയത്തിനുള്ളില്‍ ദൂര്‍ബലരായ അഞ്ച് രാജ്യങ്ങളില്‍ നിന്ന് കരുത്തുറ്റ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ മാറുമെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ലോക ബാങ്ക് റാങ്കിലെ ഇന്ത്യയുടെ കുതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു.

രാജ്യത്തെ സാമ്പത്തിക രംഗത്തിന് അച്ഛാ ദിന്‍ വന്നു കഴിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ കഠിന പ്രയ്തനം കൊണ്ടാണ് ഇത് സാധിച്ചത്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്ത് അഴിമതി ചെയ്യുന്നതിനായിരുന്നു എളുപ്പം. പക്ഷേ, ഇപ്പോള്‍ അത് ബിസിനസ് ചെയ്യുന്നതിനാണെന്നും പത്ര പറഞ്ഞു. 

Follow Us:
Download App:
  • android
  • ios