പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കില്ലെന്ന് കരുതുന്നു ഇഎഫ്എല്ലിൽ നിന്നും തോട്ടം മേഖലയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി അച്യുതാനന്ദന്‍

തിരുവനന്തപുരം:ഇഎഫ്എല്ലിൽ നിന്നും തോട്ടം മേഖലയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തോട്ടം മേഖലയെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പുതിയ ഒരുതീരുമാനവും എടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വാർത്താകുറിപ്പിലുണ്ട്. അതേസമയം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കില്ലെന്നാണ് കരുതുന്നതെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി ലോല നിയമത്തില്‍ നിന്നും നാണ്യവിളകളെ മുന്‍പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം എല്ലാ തരം തോട്ടങ്ങളേയും നിയമത്തില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. ഇതോടെ നിലവിലെ വനനിയമങ്ങള്‍ അട്ടിമറിക്കപ്പെടും.