കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പുകിട്ടിയതായി അച്യുതാനന്ദന്‍
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുഭാവപൂർവം പരിഗണിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി വി.എസ്.അച്യുതാനന്ദൻ. സ്ഥലമെടുപ്പിൽ കാലതാമസമുണ്ടായെന്ന കേന്ദ്ര മന്ത്രിയുടെ വാദം സർക്കാർ ഗൗരവത്തിലെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വിഎസുമായുള്ള കൂടിക്കാഴ്ചയില് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന വാദം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയില്വേ മന്ത്രി പീയുഷ് ഗോയല് പറഞ്ഞു. കാലതാമസത്തിന് ഇടയാക്കിയത് കോണ്ഗ്രസിന്റെ നിലപാടെന്നും മന്ത്രി കുറ്റപ്പെടുത്തി.
