തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. ഭരണ പരിഷ്കാര കമ്മിഷന്‍ രൂപീകരിക്കാന്‍ യോഗം തീരുമാനമെടുത്തു. ഇതു സംബന്ധിച്ചു കൂടുതല്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വി.എസിന്റെ പദവി കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തിലാകും ഇനി തീരുമാനം.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി സംസ്ഥാനത്തു ഭരണ പരിഷ്കാര കമ്മിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേ രീതിയില്‍ത്തന്നെ പുതിയ കമ്മിഷൻ വേണോ, അതോ ഇതില്‍ പരിഷ്കരണം വരുത്തണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇരട്ടപ്പദവി അടക്കമുള്ള നിയമ പ്രശ്നങ്ങളും ചീഫ് സെക്രട്ടറി പരിശോധിക്കും.
