കൊച്ചി: ഭാര്യയ്ക്കും മകനും നേരെ ആസിഡ് ഒഴിച്ച് ശേഷം ഭർത്താവു തൂങ്ങി മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂർ കലാപുരക്കൽ ബെന്നിയാണ് തൂങ്ങി മരിച്ചത്. ബെന്നിയുടെ ഭാര്യ ഏലിയാമ്മ , മകൻ ജോർജ് എന്നിവർ സാരമായ പരിക്കുകളോടെ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ ത്രീവ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പെരുമ്പാവൂർ വെങ്ങോലയിലെ ഭാര്യ വീട്ടിൽ വച്ച് ഭാര്യയെയും മകന്റെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുറുപ്പപ്പാറയിലെ വാടകവീട്ടിലെത്തിയാണ് ബെന്നി തൂങ്ങിമരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് കാരണമായതെന്ന് കരുതുന്നു.