പഞ്ചാബ്: പഞ്ചാബിലെ കപുര്‍ത്തലയില്‍  ഭൂമിയുടെ ഉടമസ്ഥ അവകാശ തര്‍ക്കത്തിനിടെയുണ്ടായ അസിഡ് ആക്രമണത്തില്‍     ഒന്‍പത് സ്ത്രീകള്‍ക്ക്  പരിക്കേറ്റു. അകാലി നേതാവ് വിനോദ് സേഗാളിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം നടക്കുന്ന സ്ഥത്തെ ചൊല്ലിയാണ് തര്‍ക്കം.

പഞ്ചായിത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍ ഇത് സ്വകാര്യ ഭൂമിയാണെന്ന അവകാശവാദവുമായി ഒരു കുടുംബം എത്തിയതോടെയാണ് സംഘര്‍ഷമുണ്ടാത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏഴ് സ്ത്രീകള്‍ക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കുമാണ് പൊള്ളലേറ്റത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിനോദ് സേഗാള്‍ നിരപരാധിയാണെന്ന് പൊലീസ് അറിയിച്ചു. തര്‍ക്കത്തിനെത്തിയ കുടുംബത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.