വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടേയും വീട്ടില്‍ ബൈക്കിലെത്തിയ അദ്ദേഹം രാത്രി രണ്ട് മണിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചു പോയി....

തൂത്തുക്കുടി: നടന്‍ വിജയ് ഇന്നലെ രാത്രി തൂത്തുക്കുടി സന്ദര്‍ശിച്ചു. ആരാധകരേയും മാധ്യമങ്ങളേയും അറിയിക്കാതെ രാത്രി പത്ത് മണിയോടെയാണ് വിജയ് തൂത്തുക്കുടിയിലെത്തിയത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടെയും വീട്ടിൽ എത്തിയ അദ്ദേഹം ഒരു ലക്ഷം രൂപയുടെ സഹായധനം കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു..

ബൈക്കിൽ ആണ് വിജയ് മരിച്ചവരുടെ വീട്ടിൽ എത്തിയത്. 13 വീടുകളിലും സന്ദർശനം നടത്തി രാത്രി 2മണിയോടെ വിജയ് തിരിച്ചു പോയി. രജനികാന്തിന്റെ തൂത്തുക്കുടി സന്ദർശനവും മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്‍റെ മറുപടികളും വലിയ വിവാദമായ സാഹചര്യത്തിലാണ് വിജയ് രഹസ്യമായി മാധ്യമങ്ങളെയും ആരാധകരെയും ഒഴിവാക്കി തൂത്തുക്കുടി സന്ദര്‍ശിച്ചത്. 

Scroll to load tweet…