സർവ്വീസ് നടത്തിയത് വഴി കോർപറേഷനുണ്ടായ നഷടം ജയകുമാറിൽ നിന്നും ഇൗടാക്കാനും എംഡി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കല്‍പറ്റ: ഒരു യാത്രക്കാരനുമായി കെഎസ്ആർടിസി കൽപ്പറ്റയിൽ നിന്നും ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തിയതിന് എ ടി ഒ യെ സ്ഥലംമാറ്റി. കൽപ്പറ്റ എ ടി ഒ കെ ജയകുമാറിനെ കട്ടപ്പന യൂണിറ്റിലേക്കാണ് മാറ്റിയത്. ഒരാൾ മാത്രമേ റിസർവ് ചെയ്തിട്ടുള്ളുെവെങ്കിൽ യാത്രക്കാരന്പ കരം സംവിധാനം ഒരുക്കി സർവീസ് ക്യാൻസൽ ചെയ്യണമെന്ന നിർദ്ദേശം പാലിക്കാത്തതിനാലാണ് നടപടി .കെഎസ്ആർടിസി മാനേജിങ് ഡയറക്ടറാണ്ഉത്തരവിറക്കിയത് കോർപ്പറേഷന് ഉണ്ടായ നഷ്ടം കണക്കാക്കി ജയകുമാറിൽ നിന്നും ഈടാക്കാനും നിർദ്ദേശമുണ്ട്
