എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും നോഡൽ ഓഫീസര്‍മാരായി നിയമിച്ചു.
തിരുവനന്തപുരം: ആള്‍കൂട്ട കൊലപാതകവും അക്രമവും തടയാനായി ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശയങ്ങളച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങള്‍ നൽകിയത്. എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും നോഡൽ ഓഫീസര്‍മാരായി നിയമിച്ചു.
ഒരു ഡിവൈഎസ്പി ജില്ലാ പൊലീസ് മേധവിയെ സഹായിക്കാനുണ്ടാകും. ഇവരുടെ നേതൃത്വത്തിൽ കർമ്മ സേന രൂപീകരിച്ച് ആള്‍കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍, തെറ്റായ പ്രചരണം നടത്തുന്ന വ്യക്തികള്‍ എന്നിവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നിർദ്ദേശം. ആള്‍കൂട്ടകൊലപാകത്തെ കുറിച്ച് വിവരം നൽകുന്നവരുടെ പേരും വിശദാംശങ്ങളും രഹസ്യമാക്കി സൂക്ഷിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
