കൊച്ചി: മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ചെയ്യാത്ത സ്വകാര്യ ബസുകൾക്കതിരെ കൊച്ചിയിൽ നടപടി തുടങ്ങി.മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മുതിർന്ന പൗരൻമാർക്ക് പത്തുശതമാനം സീറ്റ് സംവരണം ചെയ്യണമെന്നാണ് നിയമം.എന്നാൽ പല സ്വകാര്യബസുകളും ഇത് പാലിക്കാതായതോടെ മോട്ടോർവാഹനകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധനക്കിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമം പാലിക്കാത്തവർക്ക് ആദ്യം താക്കീത്.പിന്നെ പിഴ.തൃപ്പുണിത്തുറയിൽ നിരവധി ബസുകളാണ് നിയമം പാലിക്കാത്തനിലയിൽ അധികൃതരുടെ പരിശോധനയിൽ കുടുങ്ങിയത്.

പരിശോധനയിൽ നിയമം പാലിക്കാത്തവർക്ക് പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ നീക്കം.