തിരുവനന്തപുരം: ബീക്കണ്‍ ലൈറ്റിലും കൊടിയും അനാവശ്യമായി ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി.

സര്‍ക്കാര്‍ അഭിഭാഷകരും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു നിയമാനുസൃതമല്ലെന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ അഡ്വക്കറ്റ് ജനറലിനു കത്തയച്ചു.

പൊലീസില്‍നിന്നു ഡെപ്യൂട്ടേഷനു പോകുന്ന ഉദ്യോഗസ്ഥര്‍ കൊടിയോ ബീക്കണ്‍ ലൈറ്റോ ഉപയോഗിക്കാന്‍ പാടില്ലെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും തച്ചങ്കരി കത്തയച്ചു.