കൊച്ചി: നർത്തകനും നടനുമായ രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടർന്ന് ഈ മാസം 22 മുതൽ വെന്‍റിലേറ്ററിലായിരുന്നു.
സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജാറാം നർത്തകനെന്ന നിലയിലാണ് ശ്രദ്ധ നേടിയത്. നൃത്താധ്യാപകൻ കൂടിയായിരുന്നു. നർത്തകിയും നടിയുമായ താര കല്യാണാണ് ഭാര്യ. താരയുമൊത്ത് നൃത്ത പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട് രാജാറാം.
