കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണ തടവുകാരനായ ദിലീപിനെ കാണാന്‍ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും എത്തി. നടന്‍ നാദിര്‍ ഷായ്‌ക്കൊപ്പമായിരുന്നു ഇരുവരും എത്തിയത്. ഇവര്‍ ദിലീപുമായി 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. 

ആലുവ സബ്ജയിലെത്തിയാണ് ഇരുവരും ദിലീപിനെ കണ്ടത്. ദിലീപ് അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണുന്നത്.ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കിയ വാര്‍ത്തയെത്തിയതിനു പിന്നാലെയാണ് ഇരുവരും ജയിലിലെത്തയത്.