47 വര്‍ഷം മുമ്പ് ബന്ധുവിനെ പീഡിപ്പിച്ചുവെന്ന കേസില്‍ ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ അന്വേഷണം

First Published 8, Mar 2018, 10:52 AM IST
Actor Jeetendra Booked on Cousins Sexual Assault case
Highlights

ഷിംലയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ സെറ്റിലേക്ക് എന്നുപറഞ്ഞാണ് ജിതേന്ദ്ര തന്നെ ഡല്‍ഹിയില്‍ നിന്നും ഹോട്ടലില്‍ കൊണ്ടുവന്നത്. പിന്നീട് ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ മദ്യപിച്ചെത്തിയ ജിതേന്ദ്ര മറ്റൊരു കിടക്കയില്‍ കിടന്ന തന്നെ ലൈംഗികമായി അതിക്രമിച്ചുവെന്നും പരാതിക്കാരി

ഷിംല: ബന്ധുവിനെ പീഡിപ്പിച്ചുവെന്ന കേസില്‍ ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ അന്വേഷണം. 1971ല്‍ തനിക്ക് 18 വയസുണ്ടായിരുന്നപ്പോള്‍ അന്ന് 28കാരനായിരുന്ന നടന്‍ പീഡിപ്പിച്ചുവെന്ന ബന്ധുവായ സ്ത്രീയുടെ പരാതിയിലാണ് ഷിംല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പരാതിയുടെ അടിസ്ഥനത്തില്‍ ജിതേന്ദ്രയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1971ല്‍ ഷിംലയിലെ ഒരു ഹോട്ടലില്‍ വച്ച് ജിതേന്ദ്ര തന്നെ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ മാസം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹിമാചല്‍ പ്രദേശ് ഡി.ജി.പി എസ്.ആര്‍ മദ്രിക്ക് ഇമെയിലില്‍ പരാതി അയച്ചു. പരാതിക്കാരിയില്‍ നിന്ന് പിന്നീട് പരാതി എഴുതി വാങ്ങിയെന്നും എസ്.പി ഉമപതി ജംവാള്‍ സ്ഥിരീകരിച്ചു. ഹോട്ടല്‍മുറിയില്‍ ജിതേന്ദ്രയ്‌ക്കൊപ്പം താസമിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

വൈകാതെ ഇവരുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ എടുക്കുമെന്നും പോലീസ് അറിയിച്ചു.ഷിംലയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ സെറ്റിലേക്ക് എന്നുപറഞ്ഞാണ് ജിതേന്ദ്ര തന്നെ ഡല്‍ഹിയില്‍ നിന്നും ഹോട്ടലില്‍ കൊണ്ടുവന്നത്. പിന്നീട് ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ മദ്യപിച്ചെത്തിയ ജിതേന്ദ്ര മറ്റൊരു കിടക്കയില്‍ കിടന്ന തന്നെ ലൈംഗികമായി അതിക്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ ഏതു ഹോട്ടലിലാണ് താമസിച്ചതെന്നോ അതിന് ഒരു തെളിവും നല്‍കാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജിതേന്ദ്രയുടെ അഭിഭാഷകന്‍ അറിയിച്ചു

loader