നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു55 വയസ്സായിരുന്നു

ബോളിവുഡ് നടൻ നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. 55 വയസ്സായിരുന്നു. വാഡയില്‍‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നേരത്തെ നരേന്ദ്ര ഝായ്‍ക്ക് ചെറിയ തോതില്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മുംബൈയില്‍ ചികിത്സരയും തേടിയിരുന്നു.

ബിഹാറുകാരനായ നരേന്ദ്ര ഝാ ടെലിവിഷനിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയത്. 2012ലായിരുന്നു ബോളിവുഡിലെത്തിയത്. പിന്നീട് ഹൈദര്‍, മോഹൻജോ ദരോ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. പ്രഭാസ് നായകനായി പ്രദര്‍ശനത്തിന് എത്തുന്ന സഹോയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ മുൻ സിഇഒ പങ്കജയാണ് ഭാര്യ.