ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. വിജയദശമി ദിനത്തില്‍ ആദിത്യനാഥിന്റെ പൂജ കണ്ട് മുഖ്യമന്ത്രിയാണോ പൂജാരിയാണോ എന്ന് മനസ്സിലായില്ലെന്നും തനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍, നല്ല നടനായ യുപി മുഖ്യമന്ത്രിക്ക് നല്‍കാന്‍ തയ്യാറാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിക്കുന്നവരെ പ്രധാനമന്ത്രി പിന്തുടരുകയാണെന്നും അതിനോട് അദ്ദേഹം കണ്ണടയ്ക്കുകയാണെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. ബെംഗളൂരുവില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെമിനാറിലായിരുന്നു പരാമര്‍ശം.