സംഭവം നിമിത്തം പൊതുജനമധ്യത്തില്‍ അപമാനിതനാകേണ്ടി വന്നെന്നും പരിക്കുണ്ടായിയെന്നും വിരലിന് ചികില്‍സ വേണ്ടി വന്നുവെന്നും കാണിച്ചാണ് സ്റ്റീഫന്‍ കോടതി നടപടിക്ക് ഒരുങ്ങുന്നത്. 

ലോസ് ഏഞ്ചല്‍സ്: ഫസ്റ്റ് ക്ലാസ് സീറ്റിനിടയില്‍ വിരല്‍ കുടുങ്ങിയതില്‍ വിമാനക്കമ്പനിക്ക് എതിരെ നിയമനടപടിയുമായി നടന്‍. അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്കൈവെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് പരാതി. സെപ്തബര്‍ 9 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. നെവാഡയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്നു നടന്‍ സ്റ്റീഫന്‍ കീസ്. 

ഫസ്റ്റ് ക്ലാസ് യാത്രയ്ക്കിടെ സ്റ്റീഫന്റെ ചെറുവിരല്‍ സീറ്റില്‍ കുടുങ്ങുകയായിരുന്നു. ഏറെ പ്രയാസപ്പെട്ട ശേഷമാണ് വിരല്‍ സീറ്റിനിടയില്‍ നിന്ന് ഊരിയെടുക്കാന്‍ സാധിച്ചത്. ചെറുവിരലിന് പരിക്കേല്‍ക്കുകയും ഉണ്ടായിയെന്ന് നടന്‍ പരാതിയില്‍ വിശദമാക്കുന്നു. സംഭവം നിമിത്തം പൊതുജനമധ്യത്തില്‍ അപമാനിതനാകേണ്ടി വന്നെന്നും പരിക്കുണ്ടായിയെന്നും വിരലിന് ചികില്‍സ വേണ്ടി വന്നുവെന്നും കാണിച്ചാണ് സ്റ്റീഫന്‍ കോടതി നടപടിക്ക് ഒരുങ്ങുന്നത്. 

യാത്രക്കാര്‍ വിമാനക്കമ്പനിക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ കൃത്യമായ നിരീക്ഷിക്കണമെന്നാണ് സ്റ്റീഫന്റെ ആവശ്യം. ഏകദേശം ഒരുമണിക്കൂറോളം സമയമെടുത്താണ് വിരല്‍ ഊരിയെടുക്കാന്‍ സാധിച്ചതെന്നും സ്റ്റീഫന്‍ കീസ് പറയുന്നു. കുട്ടികള്‍ക്കൊപ്പം പോലും സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും സ്റ്റീഫന്‍ പറയുന്നു.