കൊച്ചി: ചലച്ചിത്ര താരം അക്രമിക്കപ്പെട്ട സംഭവത്തിൽ അഡ്വ. എ.സുരേശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. സംഭവത്തിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടർന്നാണിത്. സൗമ്യ കേസിലും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം. കേസ് കുറ്റമറ്റ രീതിയിൽ നടത്താൻ വേണ്ടി കൂടിയാണ് തുടക്കത്തിൽത്തന്നെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.