അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതികളായ അഭിഭാഷകർ നൽകിയ വിടുതൽ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിചാരണക്ക് മുന്‍പേ തന്നെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

നടിയെ ആക്രമിച്ച ദൃശ്യങ്ങളും മൊബൈൽ ഫോണും കേസിലെ മുഖ്യപ്രതികളായ സുനിൽ കുമാർ അഭിഭാഷകരെ ഏൽപിച്ചെന്നും ഇവർ ഇത് ദിലീപിന് കൈമാറിയെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. നേരിട്ട് ബന്ധമില്ലാത്ത കേസിൽ ദിലീപുമായി ബന്ധിപ്പിക്കാൻ തങ്ങളെ പ്രതികളാക്കുകയായിരുന്നെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഇരുഅഭിഭാഷകരുടേയും ആവശ്യം.