വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് നടിയുടെ ഹർജി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ്നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ്​ അന്വേഷണം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്‍റെ ഹർജി.

കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദീലീപ്​ ശ്രമിക്കുകയാണെന്ന്​ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. നടിയുടെ ആവശ്യത്തിൽ സർക്കാർ കോടതിയിൽ നിലപാടറിയിക്കും.