കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് നല്‍കിയ നടപടി. അതേ സമയം നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി.