കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ സ്ഥാപനത്തിലെ പരിശോധന മെമ്മറി കാര്‍ഡ് തേടിയെന്ന് പോലീസ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ ഏല്‍പിച്ചെന്നാണ് സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. കൂട്ടുപ്രതിയായ വിജീഷാണ് ഇവിടെ മെമ്മറി കാര്‍ഡ് കൊണ്ടുവന്ന് കൊടുത്തതെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കാവ്യയുടെ സ്തആപനമായ ലക്ഷ്യയില്‍ എത്തിച്ചുവെന്നാണ് സുനില്‍കുമാര്‍ പുതിയതായി പോലീസിനോട് നടത്തിയ വെളിപ്പെടുത്തിയത്.

നേരത്തെ സുനില്‍കുമാറിന്റെ മൊഴി മൊമ്മറിക്കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു എന്നായിരുന്നു. പോലീസ് ലക്ഷ്യയുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വരികയാണ്. ആ സ്ഥാപനവുമായി സുനില്‍കുമാര്‍ ബന്ധപ്പെട്ടോ, അവിടെ നിന്ന് എന്തെങ്കിലും രീതിയിലുള്ള പണം ഇടപാട് നടത്തിയോ തുടങ്ങിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.