അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി പോലീസ് ഇന്ന് സത്യവാങ്മൂലം നല്‍കും. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റു സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കും.
രേഖകള്‍ ആവശ്യപ്പെട്ട് ദിലീ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിചാരണ കോടതിയില്‍ പോലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം രേഖകളുടെ മറ്റ് തെളിവുകളും ദീലീപിന് കൈപ്പറ്റാനാകും. അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.
