നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത മാസം 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. 

കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

അതിനിടെ കേസ് സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്.