വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍ ദുബായിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്

ചെന്നൈ: വ്യാജ പാസ്പോര്‍ട്ടുമായ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍. ചെന്നൈയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ദുബായില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയെന്നായിരുന്നു നടി വിശദമാക്കിയത്. 

ദുബായിലേക്കു പോകാനെത്തിയ ഇവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയത്തെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണു പാസ്പോർട്ടിലെ വിലാസം വ്യാജമാണെന്നു കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ ഇവര്‍ കാഞ്ചിപുരം സ്വദേശിയായ ഒരാളുടെ വിലാസമാണ് പാസ്പോര്‍ട്ടില്‍ ഉപയോഗിച്ചത്. കോലാർ സ്വദേശിയായ ഇരുപതികാരിയായ മംമ്ത ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

പാസ്പോർട്ടിലെ മേൽവിലാസത്തിൽ ഇവരുടെ വീട് കാഞ്ചീപുരത്താണെന്ന് രേഖപ്പെടുത്തിയിരുന്നു. ആധാർ വിവരങ്ങൾ പ്രകാരം ഇവർ കർണാടകയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നേരത്തെയും ഇവര്‍ നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശത്തേയ്ക്ക് പോയിട്ടുണ്ട്.