കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ആവശ്യമായ ചാദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതാണ്. എന്നാല്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. അപ്പുണ്ണിയെ മപ്പുസാക്ഷിയാക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും എ.വി ജോര്‍ജ്. വ്യക്തമാക്കി.