തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ മുന്‍ ഡിജിപി ടിപി. സെന്‍കുമാറിന്റെ വിമര്‍ശനങ്ങളെ തള്ളി പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ.
അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബഹ്‌റ പറഞ്ഞു.എഡിജിപി ബി.സന്ധ്യക്ക് നല്‍കിയ കത്തിലാണ് ഡിജിപിയുടെ പ്രശംസ.
അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി കരുതുന്നു. ശരിയായ ദിശയിലാണ് അന്വേഷണം പോകുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബഹ്‌റ കത്തില്‍ പറയുന്നു. ഇതുവരെയുള്ള പോക്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്‌റ നല്‍കിയ കത്തില്‍ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപിനെതിരെ തെളിവില്ലെന്നും സെന്‍കുമാര്‍ കഴിഞ്# ദിവസം പ്രതികരിച്ചിരുന്നു.
അതേസമം നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി സുനില്‍ കുമാര്‍. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയെ കുറിച്ച് ഒന്നും വ്യക്തമാക്കുന്നില്ലെന്നാണ് വിവരം. ഇതിന്റെ സുനിലിനെ സഹതടവുകാരുടെ കൂടെയിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം. കേസില് കൂടുതല്‍ സിനിമാതാരങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തന്നെ മര്‍ദ്ദിച്ചെന്ന സുനിലിന്റെ വാദം കസ്റ്റഡി ഒഴിവാക്കാനുള്ള നീക്കമെന്ന് പോലീസ് കോടതിയെ അറിയിക്കും.
