കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചു. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതേസമയം ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ അന്വേഷണത്തിന് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗൂഡാലോചന സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പോലീസിന് ഇനിയും കണ്ടെത്തേണ്ടതുണ്ട്.
ഗൂഢാലോചന നടന്ന സ്ഥലങ്ങള്‍, പ്രതിയും ദിലീപും ചര്‍ച്ച നടത്തിയ തൃശൂരിലെ സിനിമ ലൊക്കേഷന്‍, ഗൂഡാലോചന നടന്ന മറ്റിടങ്ങളില്‍ ദിലീപിനെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുക. പോലീസ്‌കസ്റ്റഡിയില്‍ വിട്ടാല്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കില്ല.
മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കറ്റ് രാം കുമാറാണ് ദിലീപിനായി ഹാജരാകുന്നത്. കനത്ത സുരക്ഷയിലാണ് ദിലീപിനെ ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുവന്ത്. കോടതിയലേക്കെത്തിച്ച ദിലീപിനെ കോടതി വളപ്പിന് സമീപത്ത് തടിച്ചുകൂടിയ ജനം കൂകി വിളിച്ചു. കോടതിക്ക് മുന്നില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
