കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെയും മൊഴിയെടുക്കും. നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. മൂന്ന് മാസത്തോളം സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്നു.

എന്നാല്‍ അമിതവേഗത കാരണം സുനിലിനെ പറഞ്ഞ് വിട്ടെന്നും ഇയാള്‍ ക്രിമിനലാണെന്ന് അറിയില്ലെന്നുമാണ് മുകേഷ് പ്രതികരിച്ചത്. ദിലീപ് നായകനായ 'സൗണ്ട് തോമ' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു.

ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. പോലീസ് സിനിമ മേഖലയില്‍നിന്നുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും.