തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ ഇരയെയും പിന്തുണയ്ക്കുന്നവരെയും അധിക്ഷേപിക്കുന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് .ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് എത്തി മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. 

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇരയെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിക്കുന്നുവെന്ന് പരാതിയിലുണ്ട്. തങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാമെന്ന് ഡി.ജി.പി അറിയിച്ചതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു