കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി. അങ്കമാലി കോടതിയാണ് റിമാന്റ് കാലാവധി നീട്ടിയത്. ഈമാസം 18 വരെയാണ് റിമന്റ് നീട്ടിയത്.

കേസില്‍ തന്റെ വക്കീലിനെ മാറ്റുകയാണെന്ന് സുനില്‍ കോടതിയെ അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്നും സുനില്‍ ആരോപിച്ചു. എന്നാല്‍ വൈദ്യ പരിശോധനയില്‍ മര്‍ദ്ദനമേറ്റതായി കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കി. അഡ്വ. ബി.എ. ആളൂരാണ് ഇനി സുനിലിന് വേണ്ടി ഹാജരാവുക.