കൊച്ചി: നടിയെ ആഖ്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് അഭിഭാഷകനുമായി ചര്‍ച്ച നടത്തി. ആലുവ ജയിലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അഡ്വ. രാമപ്രസാദ് ഉണ്ണിയാണ് ജയിലിലെത്തിയത്. അഡ്വ. രാംകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ നിയമ നടപടികള്‍ ആലോചിക്കാനായിരുന്നു കൂടിക്കാഴ്ച.

സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ടെന്ന് ദിലീപ് അഭിഭാഷകരെ അറിയിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി തുടര്‍ നടപടിയെന്നാണ് ദിലീപ് അഭിഭാഷകരോട് പറഞ്ഞു.