നടി അക്രമിക്കപ്പെട്ടത് ദിലീപിനെതിരായ ഗൂഢാലോചനയെന്ന് പ്രതി മാര്‍ട്ടിന്‍
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസ് ദിലീപിനെതിരായ ഗുഡാലോചനയാണെന്ന് കേസില് പ്രതിയായ മാര്ട്ടിന്. തന്റെ ജീവന് ഭിഷണി ഉണ്ട്. ഇരയായ നടി, ലാൽ, ശ്രീകുമാർ മേനോൻ, രമ്യ നമ്പീശൻ, മഞ്ജു വാര്യർ എന്നിവരാണ് ഗുഡാലോചനയ്ക്ക് പിന്നില്. ദിലീപിനെ കുടുക്കുകയായിരുന്നു ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേരു പറയിക്കാൻ ശ്രമം നടത്തി. യഥാർത്ഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് പോലീസ് ഭിഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തിനും ഭിഷണി ഉണ്ട്.
തനിക്ക് പറയാനുള്ളത് 16 പേജ് ഉള്ള കുറിപ്പായി അങ്കമാലി മജിസ്ട്രേറ്റിന് നൽകിയിട്ടുണ്ട്. ജീവന് ഭിഷണി ഉള്ളതിനാൽ ഇക്കാര്യങ്ങൾ മരണമൊഴിയായി പരിഗണിക്കണമെന്നും മാർട്ടിൻ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു മാര്ട്ടിന്. പള്സര് സുനിക്കൊപ്പം ചേര്ന്ന് കുറ്റം ചെയ്യാന് കൂട്ടുനിന്നുവെന്നാണ് മാര്ട്ടിനെതിരായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില് അഭിഭാഷകനായ പ്രതീഷ് ചാക്കോ നൽകിയ വിടുതൽ ഹർജി വിധി പറയാനായി ഈ മാസം 27 ലേക്ക് മാറ്റി. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി, വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി എന്നിവയും ഈ മാസം 27 നു പരിഗണിക്കും. ലഭിക്കാനുള്ള രേഖകളുടെ ലിസ്റ്റ് നൽകാൻ കോടതി ദിലീപിന്റെ അഭിഭാഷകനോട് നിർദേശിച്ചു.
