Asianet News MalayalamAsianet News Malayalam

റിയാമികയുടെ ആത്മഹത്യ: കാമുകനെ ചോദ്യം ചെയ്തു

ജോ സുന്ദര്‍ സംവിധാനം ചെയ്ത 'എക്‌സ് വിഡിയോസ്' എന്ന സിനിമയിലെ തന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു

actress-riya ampikas-mystery-death
Author
Chennai, First Published Dec 3, 2018, 9:26 AM IST

ചെന്നൈ: തമിഴ് നടി റിയാമികയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ദുരൂഹമായി തുടരുമ്പോള്‍ കാമുകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു റിയാമികയെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഏറെ നാളുകളായി സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ താരം കടുത്ത മാനസീക സംഘര്‍ഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. 

ജോ സുന്ദര്‍ സംവിധാനം ചെയ്ത 'എക്‌സ് വിഡിയോസ്' എന്ന സിനിമയിലെ തന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു 'എക്‌സ് വിഡിയോസ്'. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ റിയാമിക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നതെന്നാണ് സംസാരം.

അതേസമയം ഇത് നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് റിയാമികയെ ചെന്നൈ വാളസക്കരത്തെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലു മാസമായി സഹോദരനൊപ്പമാണ് നടി  വളസക്കരത്തെ ശ്രീദേവി അപ്പാര്‍ട്ടമെന്റില്‍ താമസിച്ചിരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി റിയയുടെ ആണ്‍സുഹൃത്തായ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ആറുമാസത്തോളമായി ദിനേശും പ്രിയയും പ്രണയത്തിലായിരുന്നു. 

അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച്ചയ്ക്കു ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിമേശ് പൊലീസിന് നല്‍കിയ മൊഴി. റിയയെ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കാത്തതിനെ തുടര്‍ന്ന് റിയയുടെ സഹോദരന്‍ പ്രകാശിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് റിയയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  അന്വേഷണത്തില്‍ സിനിമയിലും സീരിയലിലും അവസരങ്ങള്‍ കുറഞ്ഞതിനാല്‍ താരം കടുത്ത മാനസീക സംഘര്‍ഷത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരിക്കാം ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ് .

Follow Us:
Download App:
  • android
  • ios