തൊണ്ണൂറുകളിൽ അലോക്നാഥിന്റെ  ഒപ്പം വർക്ക് ചെയ്തതിന്റെ അനുഭവത്തിലാണ് സോണി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മദ്യപിച്ച് സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന അലോക് നാഥിനെ നേരിട്ട് കണ്ടതായി സോണി പറയുന്നു. 

ദില്ലി: മീടൂ ആരോപണത്തിൽ ബോളിവുഡ്ഡ് നടനായ അലോക് നാഥിനെതിരെ നിരവധി സ്ത്രീകളാണ് രം​ഗത്ത് വന്നത്. മദ്യപിച്ച് കഴിഞ്ഞാൽ അലോക് നാഥ് വെറും സ്ത്രീലമ്പടനാണെന്ന് ബുനിയാദ് എന്ന ചിത്രത്തിലെ സഹനടി സോണി റസ്ദാൻ. അലോക് നാഥിനെതിരായ ആരോപണങ്ങൾ അസ്വാഭാവികതയൊന്നുമില്ലെന്നാണ് സോണി റസ്ദാന്റെ വെളിപ്പെടുത്തൽ. 

ഇരുപത് വർഷങ്ങൾക്ക് മുമ്പ് അലോക് നാഥ് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്നായിരുന്നു വിന്റാ നന്ദയുടെ ആരോപണം. വിന്റാ നന്ദയ്ക്കെതിരെ അലോക് നാഥ് നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തൊണ്ണൂറുകളിൽ അലോക്നാഥിന്റെ ഒപ്പം വർക്ക് ചെയ്തതിന്റെ അനുഭവത്തിലാണ് സോണി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മദ്യപിച്ച് സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന അലോക് നാഥിനെ നേരിട്ട് കണ്ടതായി സോണി പറയുന്നു. 

വിന്റാ നന്ദയോട് അലോക് നാഥ് മാപ്പു പറയണമെന്നും സോണ് റസ്ദാൻ പറയുന്നു. നടി ഹിമാനി ശിവപുരിയും അലോക് നാഥിനെക്കുറിച്ച് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അലോക് നാഥിനൊപ്പം നിരവധി ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചയാളാണ് ഹിമാനി. അലോക് നാഥ് ഒരു മദ്യപാനിയാണെന്നും മദ്യപിച്ച്‌ കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു നിയന്ത്രണവുമില്ലെന്നുമായിരുന്നു ഹിമാനി ആരോപിച്ചത്.