കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ കടയുമടയെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സി.ഐ പ്രസാദിനെതിര അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പി ബി സന്ധ്യക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‍റ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി