11:56 PM (IST) Jun 15

Malayalam News Live: വയനാട് വൈപ്പടിയിലെ 85കാരിയുടെ കൊലപാതകം; 17 വയസുകാരൻ പിടിയിൽ, പണം ചോദിച്ചിട്ട് നൽകാത്തത് പ്രകോപനം

17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ ആയത്.

Read Full Story
11:38 PM (IST) Jun 15

Malayalam News Live: വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

Read Full Story
11:10 PM (IST) Jun 15

Malayalam News Live: രാവിലെ തടിപ്പണിക്ക് വീട്ടിൽ‌ നിന്ന് പോയി, ഷിബുവിന്റെ സ്കൂട്ടർ റോഡരികിൽ‌, കാണാതാകുന്നത് അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്ന്, അന്വേഷണം ഊർജിതം

ഷിബു അവസാനമായി ഉണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. അടുത്ത സുഹൃത്തിനെ പോലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

Read Full Story
10:21 PM (IST) Jun 15

Malayalam News Live: തൃശ്ശൂരിലും ഷി​ഗല്ല മരണം, മരിച്ചത് മാപ്രാണം സ്വദേശി; കണ്ണൂരിൽ 2 കുട്ടികൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു

മൊകേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളിലെ 2 കുട്ടികൾക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. വാർഡുകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Full Story
09:34 PM (IST) Jun 15

Malayalam News Live: പഞ്ചാബ് മുഖ്യമന്ത്രിക്ക് വീണ്ടും തിരിച്ചടി, പ്രഖ്യാപനവുമായി സിഖ് പുരോഹിതർ; ഭ​ഗവന്ത് മാൻ സിഖ് വിരോധിയെന്ന് അകാൽ തഖ്ത്

ഭ​ഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോ​ഗത്തിൽ പ്രമേയം പാസാക്കി.

Read Full Story
08:53 PM (IST) Jun 15

Malayalam News Live: മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ചു കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്തയാൾ അടക്കം 3 പേർ പിടിയിൽ

സോളാപൂർ സ്വദേശികളായ കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും 17 കാരനായ ഒരാളുമാണ് പൊലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Full Story
07:40 PM (IST) Jun 15

Malayalam News Live: സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി; എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും; സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്

താൻ തുടങ്ങിയ ക്ഷേമപദ്ധതികൾ വിജയ് സർക്കാർ നിർത്തരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പദ്ധതി വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ്‍യുടെ പ്രഖ്യാപനം.

Read Full Story
06:37 PM (IST) Jun 15

Malayalam News Live: സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി, ലോകനേതാവെന്ന് വിശേഷിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി; പുതിയ ചരിത്രം, പുതിയ കരാറുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ചർച്ചയിൽ എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണത്തിന് ധാരണയാവുകയും നിരവധി കരാറുകളിൽ ഒപ്പിടുകയും ചെയ്തു

Read Full Story
06:36 PM (IST) Jun 15

Malayalam News Live: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റു

ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.

Read Full Story
05:52 PM (IST) Jun 15

Malayalam News Live: അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിൽ തീപിടുത്തം; 2 ജീവനക്കാർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴിയും ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

Read Full Story
05:15 PM (IST) Jun 15

Malayalam News Live: ശബരിമല സ്വർണക്കൊള്ള കേസ് - പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി

ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി

Read Full Story
04:56 PM (IST) Jun 15

Malayalam News Live: 'ഓപ്പറേഷൻ തൂഫാൻ' മന്ത്രിയുടെ സ്റ്റാഫിൽ ക‌ഞ്ചാവ് കേസ് പ്രതിയുടെ സഹോദരൻ, വിമർശനവുമായി ഡിവൈഎഫ്ഐ; 'മുഖ്യമന്ത്രിക്ക് പൂക്കിത്തരവും എമ്പോക്കിത്തരവും'

യുഡിഎഫ് സർക്കാരിൻ്റെ നിയമനങ്ങളിൽ ആർഎസ്എസ് ബന്ധം ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു

Read Full Story
04:50 PM (IST) Jun 15

Malayalam News Live: കശുവണ്ടി വികസന കോർപറേഷൻ അഴിമതി; മുഹമ്മദ് ഹനീഷിന് തിരിച്ചടി; കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി

കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ചിന് മുൻപാകെ ഹാജരാവാനും നിർദേശമുണ്ട്.

Read Full Story
04:05 PM (IST) Jun 15

Malayalam News Live: സുഗതനെ ഒരാഴ്ചക്കകം കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണം, കാപ്പ കേസിൽ ജയിലിലായ പ്രതിയെ സംരക്ഷിക്കരുത്; 23 മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും - എൽഡിഎഫ്

കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു

Read Full Story
02:54 PM (IST) Jun 15

Malayalam News Live: ഡിഎച്ച്എസ് മാറ്റം, ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീന 15 ദിവസം അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവിറക്കി

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് ആരോഗ്യവകുപ്പ് തിരുത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി, പുതിയ നിയമന നടപടികൾ നടക്കുന്നതിനാലാണ് മാറ്റമെന്ന് പുതിയ ഉത്തരവിൽ പറയുന്നു

Read Full Story
02:28 PM (IST) Jun 15

Malayalam News Live: അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ? സർക്കാരിനെതിരെ കാന്തപുരം സമസ്ത, പിഎം ശ്രീ പദ്ധതിയിൽ ചോദ്യങ്ങളുമായി എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫ് സർക്കാരിനെതിരെ ചോദ്യങ്ങളുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. പ്രതിപക്ഷത്തിരുന്നപ്പോൾ നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു

Read Full Story
02:27 PM (IST) Jun 15

Malayalam News Live: വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്‌പോൺസർ ചെയ്യാം, മാർഗരേഖ ഉടൻ; ഗതാഗത മന്ത്രി സിപി ജോണ്‍

കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ

Read Full Story
02:08 PM (IST) Jun 15

Malayalam News Live: ഇതാദ്യമായി റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി ഉത്തരവിറക്കി കേന്ദ്ര സർക്കാർ

റബർ ബോർഡിന്റെ പുതിയ ചെയർമാനായി ബിജെപി നേതാവും നിലവിലെ ബോർഡ് അംഗവുമായ എൻ ഹരിയെ കേന്ദ്ര സർക്കാർ നിയമിച്ചു. റബർ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഈ പദവിയിൽ എത്തുന്നത്. റബർ കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമനം

Read Full Story
02:06 PM (IST) Jun 15

Malayalam News Live: ആകെ കല്ലുകടി, കൊല്ലത്ത് പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം പ്രശ്നങ്ങൾ; മന്ത്രിയ്ക്ക് മേൽ ചൂട് പായസം വീണു, ബസ് പണിമുടക്കി

കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ് നടത്തിയ പ്രിയദർശിനി ബസ് വഴിയിലായി

Read Full Story
01:23 PM (IST) Jun 15

Malayalam News Live: ശ്രീലേഖ 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുപോയി, സുഗതനെ സംരക്ഷിക്കുന്നുവെന്നും ബാലഗോപാലിന്‍റെ വിമർശനം

മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ എൻ ബാലഗോപാൽ. 'പോടാ പുല്ലേ പൊലീസേ' എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ലജ്ജിച്ചുവെന്നും, ശ്രീലേഖ ഗുണ്ടയായ സുഗതനെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു

Read Full Story