എഡിജിപിയുടെ മകളുടെ രഹസ്യമൊഴി എടുക്കുന്നത് മാറ്റിവച്ചു

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എ ഡി ജി പി സുധേഷ് കുമാറിന്‍റെ മകളുടെ രഹസ്യമൊഴി എടുക്കുന്നത് മാറ്റിവച്ചു. എ ഡി ജി പി യുടെ മകൾ പഞ്ചാബിലാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്താനാണ് കാട്ടാക്കട മജിസ്ടേറ്റ് സമയം അനുവദിച്ചിരുന്നത് .

ജൂലൈ 29 ന് ശേഷം മറ്റൊരു സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും അപേക്ഷ നൽകി. അടുത്ത മാസം ഒന്നിന് ഡ്രൈവർ ഗവാസ്ക്കറുടെയും എഡിജിപിയുടെ ഗണ്‍മാൻറെയും രഹസ്യ മൊഴി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും.

എഡിജിപിയുടെ മകള്‍ മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ഗവാസ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലകളില്ലെന്ന് ഗവാസ്കറുടെ അഭിഭാഷകന്‍റെ ഓഫീസും പ്രതികരിച്ചിരുന്നു.