ആധാര്‍ കേസില്‍ ഇന്നും വാദം തുടരും
ദില്ലി: ആധാര് കേസില് ഇന്നും വാദം തുടരും. കേന്ദ്രസര്ക്കാരിന്റെ വാദമാണ് കോടതി കേൾക്കുക. സ്വകാര്യതയുടെ പേരിൽ രാജ്യത്തെ 30 കോടിയിലധികം വരുന്ന പട്ടിണിക്കാരുടെ മൗലിക അവകാശങ്ങൾ നിഷേധിക്കാനാകില്ലെന്ന് കേന്ദ്ര സര്ക്കാര് ഇന്നലെ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
ആധാര് വിവരങ്ങൾ സുരക്ഷിതമാണെന്നും അതിനെതിരെയുള്ള വാദങ്ങൾ തെറ്റാണെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്ണി ജനറൽ കെ കെ വേണുഗോപാലും ഭരണഘടനാ ബെഞ്ചിന് മുന്പാകെ വാദിച്ചു. ആധാറിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ആവശ്യമെങ്കിൽ ഡിജിറ്റൽ സൗകര്യങ്ങളോടെ കോടതി മുറിയിൽ അവതരിപ്പിക്കാൻ UIDAI തയ്യാറാണെന്നും അതിന് കോടതി അനുമതി നൽകണമെന്നും അറ്റോര്ണി ജനറൽ ആവശ്യപ്പെട്ടു.
